സെൻട്രൽ കൊൽക്കത്തയിലെ മാർക്കറ്റിൽ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

  • 7
    Shares

സെൻട്രൽ കൊൽക്കത്തയിലെ മാർക്കറ്റിൽ വൻ തീപിടിത്തം. ബാഗ്രി മാർക്കറ്റിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. അഞ്ചുനില കെട്ടിടത്തിലാണ് തീപിടിച്ചത്. 30ഓളം അഗ്നിരക്ഷാ സേനാ യൂനിറ്റുകൾ തീയണക്കാനുള്ള ശ്രമം നടത്തുകയാണ്

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഞ്ച്‌നില കെട്ടിടത്തിന്റെ താഴെ നിലയിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു. മെഡിക്കൽ ഷോപ്പുകൾ, ജ്വല്ലറികൾ, ഫാൻസി കടകൾ എന്നിവയാണ് കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *