ജാദവ്പൂര്‍ യൂനിവേഴ്സിറ്റിയില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ വിദ്യാര്‍ഥികള്‍ കയ്യേറ്റം ചെയ്തു; ഗവര്‍ണറെത്തി രക്ഷിച്ചു
കൊൽക്കത്തയിലെ ജാദവ്പൂർ യൂനിവേഴ്സിറ്റിയിൽ എബിവിപി പരിപാടിയിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയെ ഇടതുവിദ്യാർഥികൾ കയ്യേറ്റം ചെയ്തു. മന്ത്രിയെ ഇടതുവിദ്യാർഥികൾ തടഞ്ഞുവെച്ചതോടെ ക്യാമ്പസിൽ സംഘർഷാവസ്ഥയുമുണ്ടായി.
എസ് എഫ് ഐ, എഐഎസ്എ സംഘടനകളിൽപ്പെട്ട വിദ്യാർഥികളാണ് ഗോ ബാക്ക് വിളികളുമായി മന്ത്രിയെ തടഞ്ഞത്. മന്ത്രിയെ പ്രതിരോധിക്കാൻ എബിവിപിക്കാരും എത്തിയതോടെയാണ് സംഘർഷമുടലെടുത്തത്.
വിദ്യാർഥികളിൽ നിന്ന് മോശം അനുഭവമുണ്ടായതായി ബാബുൽ സുപ്രിയോ പ്രതികരിച്ചു. തന്നെ കയ്യേറ്റം ചെയ്തു. മുടി പിടിച്ചുവലിച്ചു. അടിക്കുകയും ചെയ്തു. പശ്ചിമബംഗാളിലെ വിദ്യാഭ്യാസ സമ്പദ്രായം ഇങ്ങനെയാണോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു. ക്യാമ്പസിൽ ബിജെപിക്ക് സ്ഥാനമില്ലെന്ന് പറഞ്ഞാണ് മന്ത്രിയെ വിദ്യാർഥികൾ തടഞ്ഞത്. ഒടുവിൽ ഗവർണറെത്തിയാണ് മന്ത്രിയെ രക്ഷിച്ചുകൊണ്ടുപോയത്.
Kolkata: West Bengal Governor Jagdeep Dhankhar took Union Minister Babul Supriyo in his car from Jadhavpur University campus. Supriyo had gone there to attend an event organised by ABVP where he faced protest by SFI & AISA members who were opposing his visit. pic.twitter.com/r2gS1gm9Vs
— ANI (@ANI) September 19, 2019