പപ്പുവിനൊപ്പം പപ്പിയും എത്തി; രാഹുലിനെയും പ്രിയങ്കയെയും അധിക്ഷേപിച്ച് ബിജെപിയുടെ കേന്ദ്രമന്ത്രി

  • 33
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഹേഷ് ശർമ. രാഹുൽ ഗാന്ധിയെ പപ്പുവെന്നും പ്രിയങ്കയെ പപ്പി എന്നും വിശേഷിപ്പിച്ചാണ് ബിജെപിയുടെ കേന്ദ്രമന്ത്രി അധിക്ഷേപിച്ചത്.

ഗാന്ധി കുടുംബം രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. നമ്മുടെ പ്രധാനമന്ത്രി അടുത്ത അഞ്ച് വർഷം കൊണ്ട് രാജ്യത്തിന്റെ വിധി മാറ്റിയെഴുതും. ഇന്ത്യയുടെ മാത്രമല്ല, പാക്കിസ്ഥാന്റെ ഭൂപടയും അദ്ദേഹം മാറ്റിയെഴുതും. തനിക്ക് പ്രധാനമന്ത്രിയാകണമെന്നാണ് പപ്പു പറയുന്നത്. കൂടെ പപ്പിയും രംഗത്തുവന്നിട്ടുണ്ട്.

അവർ കോൺഗ്രസിന്റെ പുത്രി അല്ലായിരുന്നോ, സോണിയാ ഗാന്ധിയുടെ പുത്രി അല്ലായിരുന്നോ. പുതിയതായി എന്താണ് അവർ ജനങ്ങൾക്ക് ചെയ്യാൻ പോകുന്നതെന്നും മഹേഷ് ശർമ ചോദിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *