കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വസതിയിൽ ഉന്നത തല യോഗം; അതിർത്തിയിൽ ജാഗ്രത പാലിക്കാൻ സൈന്യത്തിന് നിർദേശം

  • 45
    Shares

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിൽ ഉന്നതതല യോഗം ചേരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റോ, ഐബി മേധാവിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നു.

അതിർത്തിയിൽ ജാഗ്രത പാലിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ പാർലമെന്റിൽ സർവകക്ഷി യോഗവും നടന്നിരുന്നു. സർക്കാർ എടുക്കുന്ന എല്ലാ നടപടികൾക്കും പ്രതിപക്ഷ പാർട്ടികളും പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

യുദ്ധസമാനമായ സ്ഥിതി വിശേഷമാണ് ഡൽഹിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി. തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്. ഭീകരാക്രമണത്തിന് കനത്ത മറുപടി നൽകാനുള്ള നീക്കത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *