കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയുടെ കരണത്തടിച്ചു; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

  • 10
    Shares

കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയുടെ മുഖത്തടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ അംബർനാഥ് ടൗണിൽ പൊതുപരിപാടിക്കിടെയാണ് സംഭവം. പരിപാടി കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങിയ അത്താവലെയെ യുവാവ് മുഖത്തടിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

പ്രവീൺ ഗോസാവിയെന്ന ആളാണ് മന്ത്രിയെ അടിച്ചത്. അത്താവലെയുടെ പാർട്ടിയായ റിപബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ പ്രവർത്തകൻ തന്നെയാണ് ഇയാൾ. യുവാവിനെ മന്ത്രിയുടെ അനുയായികളും മർദിച്ചതായി വിവരമുണ്ട്‌


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *