കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെക്കും; പാർട്ടി എൻ ഡി എ വിടും

  • 23
    Shares

കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് സമതാ പാർട്ടി എൻഡിഎ വിടും. കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കുമെന്നും കുശ്വാഹ അറിയിച്ചു. ഇന്ന് നടക്കുന്ന എൻഡിഎ യോഗത്തിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

പ്രതിപക്ഷ പാർട്ടികൾ ഇന്ന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ ഉപേന്ദ്ര പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. മാനവവിഭവശേഷി സഹമന്ത്രിയാണ് ഉപേന്ദ്ര കുശ്വാഹ. ബിഹാറിലെ ലോക്‌സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കാണ് എൻഡിഎ വിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *