രണ്ടാം ക്ലാസ് വരെ കുട്ടികളെ കണക്കും ഭാഷയും പഠിപ്പിച്ചാൽ മതിയെന്ന് കേന്ദ്രം; ഹോം വർക്കും നൽകരുത്
പ്രൈമറി സ്കൂൾ കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നതിനായി പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം. രണ്ടാം ക്ലാസ് വരെ കുട്ടികൾക്ക് ഭാഷയും കണക്കും പഠിപ്പിച്ചാൽ മതിയെന്ന് മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു
ഹോം വർക്ക് നൽകരുതെന്നും നിർദേശമുണ്ട്. ഓരോ ക്ലാസുകളിലെയും സ്കൂൾ ബാഗുകളുടെ ഭാരവും മാർഗനിർദേശത്തിൽ പറഞ്ഞിട്ടുണ്ട്. മൂന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ ഭാഷ, കണക്ക് എന്നിവക്ക് പുറമെ പരിസ്ഥിതി ശാസ്ത്രവും ഉൾപ്പെടുത്താം. എൻസിഇആർടി നിർദേശിക്കുന്ന പുസ്തകങ്ങളാണ് ഉപയോഗിക്കേണ്ടത്. രണ്ടാം ക്ലാസ് വരെ ബാഗിന്റെ ഭാരം ഒന്നര കിലോയിൽ കൂടാൻ പാടില്ല. മൂന്ന് മുതൽ അഞ്ച് വരെയുള്ള കുട്ടികളുടെ ബാഗിന്റെ ഭാരം 3 കിലോ വരെയാകാമെന്നും മന്ത്രാലയം നിർദേശിക്കുന്നു.