ഡാമുകൾ തുറന്നതല്ല പ്രളയകാരണമെന്ന് കേന്ദ്ര ജല കമ്മീഷൻ

  • 7
    Shares

കേരളത്തെ പിടിച്ചുലച്ച പ്രളയത്തിന് കാരണമായത് ഡാമുകൾ തുറന്നതല്ലെന്ന് വ്യക്തമാക്കി കേന്ദ്ര ജലകമ്മീഷൻ ഡയറക്ടർ ശരത് ചന്ദ്ര. പെട്ടെന്നുണ്ടായ മഴയാണ് പ്രളയത്തിന് കാരണമായത്. പ്രളയത്തെ കുറിച്ച് കേരളത്തിൽ നിന്ന് റിപ്പോർട്ട് തേടുമെന്നും അദ്ദേഹം അറിയിച്ചു.

ഡാമുകൾ തുറന്നതാണ് പ്രളയത്തിന് കാരണമായതെന്ന് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ഇതിനെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര ജല കമ്മീഷൻ ഇതിൽ വ്യക്തത വരുത്തിയത്.

കേരളത്തിന്റെ ഭൂപ്രകൃതിയും അതിശക്തമായ മഴയും വെള്ളപ്പൊക്കത്തിന് കാരണമായി. ഡാമുകൾ നേരത്തെ തുറന്നിരുന്നുവെങ്കിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് ജലകമ്മീഷൻ പറയുന്നു. നിയന്ത്രണാതീതിമായ ദുരന്തസാഹചര്യമാണ് കേരളത്തിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *