ചന്ദ്രബാബു നായിഡുവും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തി; ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ

Loading...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവമായി. ബിജെപി ഇതര സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളുമായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെയായിരുന്നു കൂടിക്കാഴ്ച

ഡൽഹിയിൽ നിന്നും ഉച്ചയ്ക്ക് 2.45ന് ലക്‌നൗവിലേക്ക് തിരിക്കുന്ന നായിഡു അഖിലേഷ് യാദവ്, മായാവതി എന്നിവരുമായി ചർച്ച നടത്തും. ഏഴ് മണിയോടെ പ്രത്യേക വിമാനത്തിൽ അദ്ദേഹം ആന്ധ്രയിലേക്ക് മടങ്ങും

ബിജെപി ഇതര സർക്കാർ രൂപീകരണത്തിനായി ചന്ദ്രബാബു നായിഡുവാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ടി ആർ എസ് അടക്കം ബിജെപി ചേരിയിലുള്ള ഏത് പാർട്ടിയെയും മഹാസഖ്യത്തിൽ ചേരുന്നതിനെ സ്വാഗതം ചെയ്യുന്നതായി നായിഡു വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരി, അരവിന്ദ് കെജ്രിവാൾ എന്നിവരുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *