ഇന്നാണ് നിർണായക ദിനം: ചന്ദ്രയാൻ 2 ഓർബിറ്ററും വിക്രം ലാൻഡറും ഉച്ചയോടെ വേർപെടും

ചന്ദ്രയാൻ രണ്ട് ദൗത്യത്തിലെ നിർണായക ഘട്ടം ഇന്ന്. ചന്ദ്രയാൻ 2 ഓർബിറ്ററും വിക്രം ലാൻഡറും ഇന്നുച്ചയ്ക്ക് വേർപെടും. ഇന്നലെ ഉപഗ്രഹത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ മാറ്റം വിജയകരമായി നടന്നിരുന്നു.

ഇന്നുച്ചയ്ക്ക് 12.45നും 1.45നും ഇടയിലായിരിക്കും ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററും വിക്രം ലാൻഡറും രണ്ടായി വേർപെടുക. രണ്ടായി പിരിഞ്ഞതിന് ശേ,ം ഓർബിറ്റർ ഈ ഭ്രമണപഥത്തിൽ തന്നെ തുടരും. വിക്രം ലാൻഡർ രണ്ട് തവണയായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തിൽ നിന്നുള്ള അകലം കുറയ്ക്കും സെപ്റ്റംബർ 3, 4 ദിവസങ്ങളിലാകും രണ്ട് ഭ്രമണപഥ താഴ്തത്‌ലുകൾ

സെപ്റ്റംബർ ഏഴിന് പുലർച്ചെ 1.30നും 2.30നും ഇടയിലാകും വിക്രം ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത്. ദൗത്യം വിജയകരമായാൽ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *