ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം നിർത്തിവെച്ചത് ഹീലിയം ടാങ്കിലെ ചോർച്ചയെ തുടർന്ന്
ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം തടസ്സപ്പെട്ടത് ഹീലിയം ടാങ്കിലെ ചോർച്ചയെ തുടർന്ന്. വിക്ഷേപണ വാഹനമായ ജി എസ് എൽ വി മാർക്ക് 3ലെ ഹീലിയം ടാങ്കിലാണ് ചോർച്ച കണ്ടെത്തിയത്. പ്രശ്നം പരിഹരിച്ച് ഈ മാസം 31നകം ചന്ദ്രയാൻ 2 വിക്ഷേിക്കാനുള്ള ശ്രമത്തിലാണ് ഐ എസ് ആർ ഒ
തിങ്കളാഴ്ച പുലർച്ച 2.15നായിരുന്നു ചന്ദ്രയാൻ 2ന്റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാൽ 56 മിനിറ്റ് ബാക്കി നിൽക്കെ തകരാർ കണ്ടെത്തുകയും വിക്ഷേപണം മാറ്റിവെക്കുകയുമായിരുന്നു.