സാങ്കേതിക തകരാർ: ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം മാറ്റിവെച്ചു

ചന്ദ്രയാൻ 2ന്റെ വിക്ഷേപണം മാറ്റിവെച്ചു. പുലർച്ചെ 2.51ന് നടത്താനിരുന്ന വിക്ഷേപണം 56 മിനിറ്റ് ബാക്കി നിൽക്കെയാണ് നിർത്തിവെച്ചത്. വിക്ഷേപണത്തിനുള്ള പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.

ക്രയോജനിക് ഇന്ധന ടാങ്കിൽ ഉണ്ടായ പ്രശ്‌നമാണ് അവസാന നിമിഷം വിക്ഷേപണം മാറ്റിവെക്കാൻ കാരണമായത്. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ചന്ദ്ര ദൗത്യമാണ് ചന്ദ്രയാൻ 2. 978 കോടി രൂപയാണ് ദൗത്യത്തിന്റെ ചെലവ്‌

രാഷ്ട്രപതി രാം നാഥ് കോവിന്ദ് അടക്കമുള്ളവര്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. വിക്ഷേപണ വാഹനമായ ജി എസ് എല്‍ വിയില്‍ സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെചച്ത്. ജി എസ് എല്‍ വി മാര്‍ക്ക് 3 റോക്കറ്റില്‍ നിന്നാണ് ചന്ദ്രയാന്‍ 2 വിക്ഷേപിക്കാനിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *