ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ചെരിപ്പേറ്

  • 6
    Shares

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ചെരിപ്പേറ്. ജെഡിയുവിന്റെ യുവജന കൺവെൻഷനിൽ സംസാരിക്കുമ്പോഴാണ് നിതീഷ് കുമാറിന് നേരെ ചന്ദൻ കുമാർ എന്ന യുവാവ് ചെരുപ്പെറിഞ്ഞത്. പ്രതിയെ പാർട്ടി പ്രവർത്തകർ തന്നെ കൈകാര്യം ചെയ്തു. ഒടുവിൽ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു

മുന്നോക്ക ജാതിക്കാരനായതിനാൽ ജോലി ലഭിക്കുന്നില്ലെന്നും സംവരണത്തോടുള്ള പ്രതിഷേധമായാണ് ചെരിപ്പെറിഞ്ഞതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *