ചാർജിംഗിലിരുന്ന മൊബൈൽ പൊട്ടിത്തെറിച്ച് 12 വയസ്സുകാരൻ മരിച്ചു
മധ്യപ്രദേശിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പന്ത്രണ്ട് വയസ്സുകാരൻ കുട്ടി മരിച്ചു. ദാർ ജില്ലയിലാണ് സംഭവം. ചാർജിംഗിലിട്ട മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു
പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയവർ കുട്ടി ബോധമറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൊബൈലിലെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്.