കനത്ത സുരക്ഷയിൽ ഛത്തിസ്ഗഢിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 9
    Shares

ഛത്തിസ്ഗഢിൽ ആദ്യ ഘട്ട വോട്ടെടുപ്പിന് തുടക്കമായി. മാവോയിസ്റ്റ് സാന്നിധ്യമുള്ള 18 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 18 മണ്ഡലങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നര ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വോട്ടെടുപ്പിന്റെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്.

വ്യോമസേന ഇടവിട്ട സമയങ്ങളിൽ ഹെലികോപ്റ്റർ നിരീക്ഷണവും നടത്തുന്നുണ്ട്. 10 മണ്ഡലങ്ങളിൽ രാവിലെ ഏഴ് മണി തുടങ്ങി വൈകുന്നേരം അഞ്ച് മണി വരെയും എട്ട് മണ്ഡലങ്ങളിൽ 8 മണി മുതൽ 5 മണിവരെയുമാണ് പോളിംഗ് നടക്കുന്നത്.

ദന്തേവാഡ, മൊഹ്‌ള മൻപൂർ, അന്തഗഡ്, ഭാനുപ്രതാപൂർ, കാൻകർ, കേശ്കൽ, കൊണ്ടഗാവ്, നാരായൺപൂർ, ബിജാപൂർ, കോണ്ട എന്നീ മാവോവാദി മേഖലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

രാവിലെ ദന്തേവാഡയിൽ സിആർപിഎഫ് ജവാൻമാർക്ക് നേരെ ആക്രമണം നടന്നിരുന്നു. പോളിംഗ് ബൂത്ത് ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ആർക്കും പരുക്കില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *