ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; രണ്ട് സൈനികരും ദൂരദർശൻ ക്യാമറാമാനും കൊല്ലപ്പെട്ടു

  • 19
    Shares

ഛത്തിസഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് മരണം. രണ്ട് സൈനികരും ദൂരദർശന്റെ ക്യാമറാമാനുമാണ് മരിച്ചത്. തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ പോയ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആക്രമണം നടത്തുകയായിരുന്നു

ദന്തേവാഡെ ജില്ലയിലെ അരൻപൂരിലാണ് ആക്രമണം നടന്നത്. അച്യുതാനന്ദ് എന്ന ക്യാമറാമാനാണ് മരിച്ചതെന്ന് അധികൃതർ പറയുന്ന. രുദ്രപ്രതാപ്, മംഗ്ലു എന്നിവരാണ് മരിച്ച സുരക്ഷാ ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം ബിജാപൂരിൽ മാവോയിസ്റ്റുകൾ നാല് സൈനികരെ വധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *