ചെന്നൈയിൽ കെട്ടിടം തകർന്നുവീണു ഉള്ളിൽ കുടുങ്ങിപ്പോയ 23 പേരെയും രക്ഷപ്പെടുത്തി
ചെന്നൈ നഗരത്തിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു ഉള്ളിൽ അകപ്പെട്ട 23 പേരെ രക്ഷപ്പെടുത്തി. നിർമാണ തൊഴിലാളികളായ ഒഡീഷ സ്വദേശികളാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയത്.
ശനിയാഴ്ച രാത്രിയായിരുന്നു അപകടം നനടന്നത്. നാലാം നിലയുടെ പണി പുരോഗമിക്കുന്നതിനിടെ കെട്ടിടം തകർന്നുവീഴുകയായിരുന്നു. ആശുപത്രിക്കായി നിർമിച്ച കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിന്റെ ഉടമസ്ഥനെ കുറിച്ചുള്ള വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല
23 പേരെയും രക്ഷപ്പെടുത്തിയതോടെ അപകടത്തിൽപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തിയതായാണ് കരുതുന്നത്. എന്നാൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാൻ പരിശോധന തുടരുമെന്നും പോലീസ് വ്യക്തമാക്കി. മൂന്ന് പേർക്ക് മാത്രമാണ് ഗുരുതര പരുക്കുകൾ ഉള്ളത്. ബാക്കിയുള്ളവരുടെ പരുക്കുകൾ ഗുരുതരമല്ല. ഇവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു