പശു സംരക്ഷണത്തിന്റെ പേരിൽ ദേശീയ സുരക്ഷാ നിയമം; മധ്യപ്രദേശ് സർക്കാർ ചെയ്തത് തെറ്റെന്ന് പി ചിദംബരം

Loading...
  • 9
    Shares

പശു സംരക്ഷണത്തിന്റെ പേരിൽ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ ആളുകളെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത നടപടി തെറ്റെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. സംഭവത്തിൽ ശരിയായ നടപടി സ്വീകരിക്കാൻ രാഹുൽ ഗാന്ധി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന് നിർദേശം നൽകിയതായും ചിദംബരം പറഞ്ഞു.

ചെയ്തത് തെറ്റാണെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് പശുസംരക്ഷണത്തിന്റെ പേരിൽ എൻ എസ് എ ഉപയോഗിച്ചത് തെറ്റാണെന്നും ചിദംബരം പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

അഗർ മാൾവയിൽ വെച്ച് പശുവിനെ കടത്തിയ സംഭവത്തിൽ മെഹ്ബൂബ് ഖാൻ, റൊഡുമാൽ മൽവിയ എന്നിവർക്കെതിരെയും പശുവിനെ കൊന്നതിന്റെ പേരിൽ ഷക്കീർ, നദീം, അസം എന്നിവർക്കുമെതിരെയാണ് ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *