ലീവെടുക്കരുത്, ജോലികള്‍ കൃത്യമായി ചെയ്യണം; ജഡ്ജിമാര്‍ക്ക് നിര്‍ദേശവുമായി ചീഫ് ജസ്റ്റിസ്

  • 7
    Shares

കോടതിയില്‍ പ്രൊഫഷണലിസം നടപ്പാക്കാനൊരുങ്ങി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി. ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുത്തതിന് ശേഷം ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായും മുതിര്‍ന്ന ന്യായാധിപന്‍മാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ നിരവധി മാര്‍ഗനിര്‍ദേശങ്ങളാണ് ചീഫ് ജസ്റ്റിസ് മുന്നില്‍വച്ചത്

കോടതിയുടെ പ്രവര്‍ത്തന ദിവസങ്ങളില്‍ ലീവെടുക്കരുത്. പ്രവര്‍ത്തന സമയങ്ങളില്‍ കോടതി മുറികളില്‍ ഉണ്ടായിരിക്കണം. ജോലികള്‍ കൃത്യമായി ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, ജുഡീഷ്യറിയെ അഴിമതിയില്‍ നിന്ന് മുക്തമാക്കണം, കേസുകള്‍ മുടങ്ങിക്കിടക്കുന്നത് നിയമസംവിധാനത്തിന് അപകീര്‍ത്തി വരുത്തുമെന്നും അദ്ദേഹം ജഡ്ജിമാരെ ഓര്‍മിപ്പിച്ചു

കോടതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പത്തോളം മാര്‍ഗനിര്‍ദേശങ്ങളാണ് ചീഫ് ജസ്റ്റിസ് മുന്നോട്ടുവെച്ചത്. ജോലി ചെയ്യാന്‍ മടിക്കുന്ന ജഡ്ജിമാരെ പിന്‍വലിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. അഭിഭാഷകരെ പോലെ മികച്ച വേതനം ജഡ്ജിമാര്‍ക്ക് വേണം. അല്ലെങ്കില്‍ പ്രലോഭനങ്ങള്‍ക്ക് കീഴ്‌പ്പെട്ടേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *