ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി: ഗൂഢാലോചന അന്വേഷിക്കാൻ ഉത്തരവ്

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ ഗൂഢാലോചന നടന്നുവെന്ന വെളിപ്പെടുത്തലിൽ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചു. മുൻ ചീഫ് ജസ്റ്റിസ് എ കെ പട്‌നായിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സിബിഐ, ഐബി, ഡൽഹി പോലീസ് എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് അന്വേഷണം നടത്തുക

സംഭവത്തിൽ ബാഹ്യ സമ്മർദം ഉണ്ടാകുന്നതായി കോടതി രാവിലെ പറഞ്ഞിരുന്നു. കോടതിയുടെ വിശുദ്ധിക്ക് കളങ്കമേൽപ്പിച്ചത് തീക്കളിയാണെന്നും ജസ്റ്റിസ് അരുൺ മിശ്ര നിരീക്ഷിച്ചിരുന്നു.

ഗൂഢാലോചനയിലെ അന്വേഷണം ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണ പരാതിയുടെ അന്വേഷണത്തെ ബാധിക്കില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞിരുന്നു

ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിന് പിന്നിൽ ഒരു കോർപറേറ്റ് സ്ഥാപനവും കോടതിയിലെ ചില ജീവനക്കാരുമാണെന്ന് അഭിഭാഷകനായ ഉത്സവ് സിംഗാണ് വെളിപ്പെടുത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *