ആരോപണങ്ങളിൽ കഴമ്പില്ല: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി ആഭ്യന്തര അന്വേഷണ സമിതി തള്ളി

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരായ ലൈംഗിക പീഡന പരാതി സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി. ജസ്റ്റിസ് ബോബ്‌ഡെ, ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. സുപ്രീം കോടതി മുൻ ജീവനക്കാരിയാണ് ആരോപണം ഉന്നയിച്ചത്.

ചീഫ് ജസ്റ്റിസിനെതിരായ പരാതി 22 ജസ്റ്റിസുമാർക്കും സത്യവാങ്മൂലം പരാതിക്കാരി അയച്ചു നൽകുകയും ഇത് മാധ്യമങ്ങലിൽ വാർത്തയാകുകയും ചെയ്തു. ഇതേ തുടർന്ന് ചീഫ് ജസ്റ്റിസ് അസാധാരണ സിറ്റിംഗ് വിളിച്ചുചേർക്കുകയും ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു. തുടർന്നാണ് ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചത്.

ആഭ്യന്തര അന്വേഷണ സമിതിയിൽ നിന്ന് വിശ്വാസമില്ലെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും നേരത്തെ പരാതിക്കാരി പറഞ്ഞിരുന്നു. സമിതി നേരത്തെ ചീഫ് ജസ്റ്റിസിനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. യുവതിയുടെ ആരോപണം അന്വേഷിച്ച് പരാതിയിൽ കഴമ്പില്ലെന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *