പൗരത്വബിൽ പാസാക്കിയാൽ മോദിയുടെ മുന്നിൽ പോയി ആത്മഹത്യ ചെയ്യുമെന്ന് ബിജെപി സ്ഥാനാർഥി

  • 39
    Shares

ബിജെപിയുടെ പ്രകനട പത്രികയിൽ പറയുന്ന പൗരത്വ ഭേദഗതി ബിൽ വാഗ്ദാനത്തിനെതിരെ മേഘാലയയിലെ ബിജെപി സ്ഥാനാർഥി. ഷില്ലോംഗിലെ സ്ഥാനാർഥിയായ സൻബോർ ഷുല്ലെയാണ് ഇതിനെതിരെ രംഗത്തുവന്നത്. ബിൽ നടപ്പാക്കുകയാണെങ്കിൽ ജീവിച്ചിരിക്കില്ലെന്ന ഭീഷണിയാണ് ഷുല്ലെ ഉയർത്തിയത്.

ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം പൗരത്വ ഭേദഗതി ബിൽ നടപ്പാക്കാൻ അനുവദിക്കില്ല. അങ്ങനെ നടന്നാൽ നരേന്ദ്രമോദിയുടെ മുന്നിൽ പോയി ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഇത് നടപ്പാക്കിയാൽ പ്രശ്‌നമില്ല. എന്നാൽ മേഘാലയയിലും വടക്കുകിഴക്കൽ സംസ്ഥാനങ്ങളിലും ഇത് അനുവദിക്കില്ലെന്നും ഷുല്ലെ വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *