ഗുജറാത്തിലെ അഹമ്മദാബാദിൽ വർഗീയ സംഘർഷം; 15 പേർ അറസ്റ്റിൽ, സ്ഥിതി നിയന്ത്രണവിധേയമെന്ന് പോലീസ്

Loading...
  • 12
    Shares

തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഗുജറാത്തിലെ അഹമ്മദാബാദിൽ വർഗീയ സംഘർഷം. വിരാംഗ്രാമിലെ ഭാത്തിപുരയിൽ രണ്ട് മതവിഭാഗങ്ങൾ തമ്മിലാണ് പരസ്പരം ഏറ്റുമുട്ടിയത്. ഒരു മതവിഭാഗത്തിന്റെ ശ്മശാനത്തിന്റെ മതിലിൽ മറ്റേ മതവിഭാഗക്കാരായ സ്ത്രീകൾ തുണി അലക്കി ഉണക്കാനിട്ടുവെന്ന് ആരോപിച്ചായിരുന്നു പ്രശ്‌നങ്ങൾ തുടങ്ങിയത്. ഇത് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമായി മാറുകയായിരുന്നു

കല്ലുകളും വടികളുമായി ഇരുവിഭാഗങ്ങളും പരസ്പരം ആക്രമിക്കുകയായിരുന്നു. പോലീസിന് നേരെയും അക്രമികൾ ആക്രമണം നടത്തി. ഒമ്പത് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമായെന്ന് പോലീസ് പറയുന്നു. സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ മറ്റൊരു വർഗീയ സംഘർഷമുടലെടുത്തത് കനത്ത ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *