മോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന്; ഐക്യം ലക്ഷ്യമിട്ട് പ്രതിപക്ഷം

  • 8
    Shares

നരേന്ദ്രമോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. തങ്ങളുടെ ശക്തി തെളിയിക്കാനുള്ള അവസരമായി കൂടിയാണ് ഭരണപക്ഷവും പ്രതിപക്ഷവും അവിശ്വാസ പ്രമേയത്തെ കാണുന്നത്. വിവിധ കക്ഷികൾ എംപിമാർക്ക് വിപ്പ് നൽകി സഭയിൽ എത്തിക്കാനുള്ള നടപടികൾ ചെയ്തിട്ടുണ്ട്

533 അംഗ സഭയിൽ അവിശ്വാസ പ്രമേയത്തെ മറികടക്കാൻ ഭരണകക്ഷിക്ക് 267 പേരുടെ പിന്തുണ മതിയാകും. എന്നാൽ നിലവിൽ അവർക്ക് 313 വോട്ടുകളുണ്ട്. കൂടാതെ ബിജെപി അംഗങ്ങൾ തന്നെ 273 പേരുള്ളതിനാൽ അവിശ്വാസം വിജയിക്കുമെന്ന ഭീതി ബിജെപിക്കില്ല. എന്നാൽ തങ്ങളുടെ ഒപ്പം നിൽക്കുന്ന കക്ഷികളിൽ ആരൊക്കെ പ്രമേയത്തെ അനുകൂലിക്കുമെന്ന ആശങ്കയിലാണ് ബിജെപി

ബിജെപിയോട് അഭിപ്രായവ്യത്യാസമുള്ള ശിവസേനയുടേതടക്കം വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. സ്വതന്ത്രമായി നിൽക്കുന്ന ബിജെപി, ടിആർഎസ് എന്നീ പാർട്ടികളും ആർക്ക് വോട്ടു ചെയ്യുമെന്നതും നിർണായകമാണ്. പ്രമേയം പരാജയപ്പെട്ടാലും എൻഡിഎക്കൊപ്പമുള്ള വോട്ട് ഉറപ്പിക്കാനാകാതെ വന്നാൽ ബിജെപിക്ക് അത് വലിയ ക്ഷീണമായിരിക്കും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *