നാടു ചുറ്റി നടക്കുന്ന മോദി ഇന്ധനവിലയെ കുറിച്ച് മൗനത്തിലാണ്; ആഞ്ഞടിച്ച് രാഹുൽ

  • 36
    Shares

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടരുന്നു. കോൺഗ്രസിന് വിവിധ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയുമുണ്ട്. ബിജെപിയെ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിന്ന് നേരിടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്നും രാജ്ഘട്ടിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ യോഗത്തിൽ രാഹുൽ പറഞ്ഞു

നാടുചുറ്റി നടക്കുന്ന പ്രധാനമന്ത്രി ഇന്ധനവിലയെ കുറിച്ച് മൗനം പാലിക്കുകയാണ്. പാചകവാതക വിലയും ഇന്ധനവിലയും വർധിച്ചിട്ടും മോദി മൗനം തുടരുന്നു. കർഷകർ ആത്മഹത്യ ചെയ്യുന്നു, സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നു, എന്നിട്ടും മോദി മൗനം വെടിയുന്നില്ല.

നോട്ടുനിരോധനം എന്തിനാണെന്ന് ഇപ്പോഴും ആർക്കും മനസ്സിലായിട്ടില്ല. റാഫേൽ ഇടപാടുമായി ഉയർന്ന ചോദ്യങ്ങൾക്ക് നരേന്ദ്രമോദി മറുപടി പറഞ്ഞിട്ടില്ല. ഈ സർക്കാർ വൻകിട വ്യവസായികൾക്കുള്ളതാണെന്നും രാഹുൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *