കോൺഗ്രസുമായി യാതൊരു സഖ്യത്തിനുമില്ലെന്ന് മായാവതി

  • 4
    Shares

കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി ബി എസ് പി അധ്യക്ഷ മായവതി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ തനിച്ച് മത്സരിക്കുമെന്ന് ബി എസ് പി വ്യക്തമാക്കി

കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് ആർ എസ് എസ് ഏജന്റാണെന്ന് മായാവതി ആരോപിച്ചു. വിശാല പ്രതിപക്ഷത്തിന്റെ ഭാഗമായി മായാവതിയെ കണ്ട കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് അവരുടെ തീരുമാനം.

ബി എസ് പിയുമായുള്ള സീറ്റ് വിഭജനമടക്കമുള്ള തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ദ്വിഗ് വിജയ് സിംഗിനെയാണ് കോൺഗ്രസ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ദ്വിഗ് വിജയ് സിംഗിനെ പോലുള്ള നേതാക്കൾക്ക് ബി എസ് പിയുമായി സഖ്യത്തിന് താത്പര്യമില്ലെന്ന് മായാവതി പറഞ്ഞു. സോണിയാ ഗാന്ധിക്കും രാഹുലിനും ബി എസ് പിയുമായി സഖ്യമുണ്ടാക്കാൻ താത്പര്യമുണ്ടെന്നും എന്നാൽ ചില നേതാക്കൾ ഇതിന് എതിര് നിൽക്കുകയാണെന്നും മായാവതി പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *