കർഷകർക്കായി പ്രത്യേക ബജറ്റ്, തൊഴിലുറപ്പ് പദ്ധതിയിൽ 150 ദിനങ്ങൾ, തൊഴിലവസരം: കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

  • 19
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ന്യായ് പദ്ധതിക്കൊപ്പം യുവാക്കൾക്കും കർഷകർക്കും പ്രത്യേക മുൻഗണന നൽകിക്കൊണ്ടുള്ള പ്രകടന പത്രികയാണ് കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്നത്.

കർഷകർക്കായി പ്രത്യേക ബജറ്റ്, തൊഴിലുറപ്പ് പദ്ധതിയിൽ 150 ദിവസങ്ങൾ, 10 ലക്ഷം യുവാക്കൾക്ക് തൊഴിലവസരം തുടങ്ങിയ വാഗ്ദാനങ്ങൾ പത്രികയിലുണ്ട്. ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപിക്കും. കർണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കർഷക കടങ്ങൾ പൂർണമായും എഴുതി തള്ളും.

പാവപ്പെട്ടവർക്കായി 72,000 രൂപയുടെ വരുമാനം ലഭ്യമാക്കുന്ന പദ്ധതി അധികാരത്തിൽ വന്നാൽ ഉടൻ നടപ്പാക്കും. ജി എസ് ടിക്ക് പകരം ലളിതമായ നികുതി കൊണ്ടുവരും. പ്രകടന പത്രികയിലെ ഒരു വാക്കുപോലും നടപ്പാക്കാതിരിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സൈന്യത്തിനുള്ള പ്രത്യേക അധികാരങ്ങൾ എടുത്തു കളയുമെന്നും നിയമസഭയിലും ലോക്‌സഭയിലും 33 ശതമാനം സംവരണം നൽകുന്ന നിയമം പാസാക്കുമെന്നും പ്രകടന പത്രിക പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *