Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

അടിക്ക് തിരിച്ചടിയുമായി കോൺഗ്രസ്; ആറ് ബിജെപി എംഎൽഎമാരുമായി ചർച്ച

National

അടിക്ക് തിരിച്ചടിയുമായി കോൺഗ്രസ്; ആറ് ബിജെപി എംഎൽഎമാരുമായി ചർച്ച

കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് അവസാനമില്ല. സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങൾ ഇരുപക്ഷവും ശക്തിപ്പെടുത്തിയതോടെയാണ് സംസ്ഥാനത്ത് നാടകീയ സംഭവവികാസങ്ങൾ അരങ്ങേറുന്നത്. കോൺഗ്രസ്-ജെഡിഎസ് സഖ്യം പൊളിച്ച് സർക്കാരുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം.

കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ കൂറുമാറ്റി രാജിവെപ്പിച്ച ശേഷം വീണ്ടും ജയിപ്പിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. ഭൂരിപക്ഷം തെളിയിക്കാൻ ഒരു ദിവസത്തെ സാവകാശം കൂടി തരണമെന്ന് ബിജെപി നേതാവ് യെദ്യൂരപ്പ ഇന്ന് ഗവർണറെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് ഗവർണർ എടുക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു

എന്നാൽ ബിജെപിയുടെ വളഞ്ഞ വഴിക്ക് അതേ രീതിയിൽ തിരിച്ചടി നൽകാനുള്ള നീക്കങ്ങൾ കോൺഗ്രസും ആരംഭിച്ചു. തങ്ങളുടെ പാളയത്തിൽ നിന്ന് എംഎൽഎമാരെ അടർത്തിക്കൊണ്ടുപോകാനുള്ള നീക്കത്തെ അതേ നാണയത്തിൽ ചെറുക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ആറ് ബിജെപി എംഎൽഎമാരുമായി കോൺഗ്രസ് ആശയവിനിമയം നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top