കള്ളനോട്ട് നിർമാണം: കോൺഗ്രസ് നേതാവ് അറസ്റ്റിൽ, പ്രിന്ററും കള്ളനോട്ടുകളും പിടിച്ചെടുത്തു

  • 35
    Shares

കള്ളനോട്ട് പ്രിന്റ് ചെയ്ത കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കന്യാകുമാരി ജില്ലാ ഭാരവാഹിയായ ജോർജ് ആണ് അറസ്റ്റിലായത്. ആറ്റൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയാണ് ഇയാൾ. വ്യാജനോട്ടുകളും പ്രിന്ററുകളും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു

500 രൂപയുടെ 11 വ്യാജനോട്ടുകളും 2000 രൂപയുടെ ഒമ്പത് വ്യാജനോട്ടുകളും ജോർജിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വെൽഡിംഗ് തൊഴിലാളിയായ ഒരാൾ പെട്രോൾ പമ്പിൽ വ്യാജനോട്ട് കൊടുത്തതോടെയാണ് വിവരം പുറത്തറിയുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ ജോർജിന്റെ വീട്ടിൽ വെൽഡിംഗ് പണി ചെയ്തതിന് ലഭിച്ച കൂലിയാണെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോൺഗ്രസ് നേതാവ് കള്ളനോട്ട് നിർമാണം നടത്തുന്നതിനായി പോലീസ് മനസ്സിലാക്കിയതും അറസ്റ്റ് ചെയ്തതും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *