രാജ്യദ്രോഹിയെന്ന വിളി പലവട്ടം, സഹികെട്ട കോൺഗ്രസ് നേതാവ് ബിജെപി നേതാവിനെതിരെ ഗ്ലാസ് വലിച്ചെറിഞ്ഞു

Loading...
  • 47
    Shares

ചാനൽ ചർച്ചക്കിടെ തന്നെ രാജ്യദ്രോഹിയെന്ന് തുടർച്ചയായി വിളിച്ച ബിജെപി വക്താവിന് നേരെ ഗ്ലാസ് വലിച്ചെറിഞ്ഞ് കോൺഗ്രസ് നേതാവ് അലോക് വർമ. ന്യൂസ് 24 ചാനൽ ചർച്ചക്കിടെയാണ് സംഭവം. ബിജെപി വക്താവ് കെ കെ ശർമക്ക് നേരെയാണ് ഗ്ലാസ് വലിച്ചെറിഞ്ഞത്. ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെ കുറിച്ചായിരുന്നു ചാനൽ ചർച്ച

ബിജെപി സൈന്യത്തെ അപമാനിക്കുകയാണെന്ന് അലോക് ആരോപിച്ചു. എന്നാൽ അലോകിനെ രാജ്യദ്രോഹി എന്ന് വിളിച്ചായിരുന്നു കെ കെ ശർമയുടെ മറുപടി. നിരവധി തവണ ഇതാവർത്തിച്ചതോടെ സഹികെട്ട അലോക് വെള്ളം നിറച്ച ഗ്ലാസ് കെ കെ ശർമക്ക് നേരെ വലിച്ചെറിയുകയായിരുന്നു.

സംഭവത്തിൽ അലോക് മാപ്പ് പറഞ്ഞു. എന്നാൽ കെ കെ ശർമയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ബിജെപി വക്താവ് മാപ്പ് പറയാൻ തയ്യാറായില്ല. ഇതോടെ ഇരുവരോടും ചർച്ചയിൽ നിന്ന് പിൻമാറാൻ അവതാരകൻ ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *