മധ്യപ്രദേശിൽ കോൺഗ്രസ് അധികാരം പിടിക്കുമെന്ന് എബിബി-സീ വോട്ടർ സർവേ; ടൈംസ് നൗ സർവേ ബിജെപിക്ക് അനുകൂലം

  • 19
    Shares

മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് എബിബി-സീ വോട്ടർ സർവേ. കോൺഗ്രസിന് 122 സീറ്റുകൾ ലഭിക്കും. കർഷക രോഷം, തൊഴിലില്ലായ്മ, ഭരണവിരുദ്ധ വികാരം തുടങ്ങിയവ ബിജെപിക്ക് ദോഷം ചെയ്തുവെന്നാണ് എബിപി സീ വോട്ടർ സർവേയിൽ പറയുന്നത്. ബിജെപിക്ക് 108 സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്

എന്നാൽ ടൈംസ് നൗ സർവേയിൽ പറയുന്നത് ബിജെപി അധികാരം നിലനിർത്തുമെന്നാണ്. ബിജെപിക്ക് 142 സീറ്റുകളും കോൺഗ്രസിന് 77 സീറ്റുകളും ലഭിക്കുമെന്ന് ടൈംസ് നൗ പറയുന്നു. നവംബർ 28നാണ് മധ്യപ്രദേശിൽ വോട്ടെടുപ്പ് നടന്നത്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *