Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

എംഎൽഎമാരുമായി രാജ്ഭവനിലേക്ക് ബസ്; അവിടെ നിന്ന് റിസോർട്ടിലേക്ക്

National

എംഎൽഎമാരുമായി രാജ്ഭവനിലേക്ക് ബസ്; അവിടെ നിന്ന് റിസോർട്ടിലേക്ക്

കർണാടകത്തിൽ രാഷ്ട്രീയ വടംവലികൾക്കിടെ കുതിരക്കച്ചവടം ഭയന്ന കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് നീക്കുന്നു. ബഡിദിയിലെ സ്വകാര്യ റിസോർട്ടിലേക്കാകും ഇവരെ മാറ്റുക. ഇതിനായി കെപിസിസി ആസ്ഥാനത്ത് നിന്ന് എംഎൽഎമാരെ പ്രത്യേക ബസുകളിൽ കയറ്റി.

ആദ്യം രാജ്ഭവനിലേക്കാകും എംഎൽഎമാരെ കൊണ്ടുപോകുക. ഇവിടെ നിന്ന് റിസോർട്ടിലേക്ക് മാറ്റും. 77 എംഎൽഎമാർ ബസിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണക്കുന്ന കത്തുകൾ എംഎൽഎമാരിൽ നിന്ന് ഒപ്പിട്ട് വാങ്ങിയ ശേഷമാണ് റിസോർട്ടിലേക്ക് മാറ്റിയത്.

മുതിർന്ന നേതാക്കളായ സിദ്ധരാമയ്യ, ഡികെ ശിവകുമാർ എന്നിവർ കെ പിസിസി ആസ്ഥാനത്ത് തുടരുകയാണ്. നിലവിൽ രണ്ട് പേർ ഒഴികെ എല്ലാ എംഎൽഎമാരുടെയും പിന്തുണ കോൺഗ്രസ് ഉറപ്പിച്ചതായാണ് റിപ്പോർട്ടുകൾ. റിസോർട്ടിലേക്ക് മാറ്റുന്ന എംഎൽഎമാരെ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസം മാത്രമേ നിയമസഭയിൽ എത്തിക്കുകയുള്ളു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top