റോഡ് പണി വൈകി: കോൺഗ്രസ് എംഎൽഎയും കൂട്ടരും എൻജീനീയയറെ പാലത്തിൽ കെട്ടിയിട്ടു, ചെളിവെള്ളം ദേഹത്ത് കോരിയൊഴിച്ചു

മുംബൈയിൽ കോൺഗ്രസ് എംഎൽഎയായ നിതേഷ് നാരായൺ റാണയും അനുയായികളും ചേർന്ന് എൻജീനീയറുടെ ദേഹത്ത് ചെളിവെള്ളം ഒഴിക്കുകയും പാലത്തിൽ കെട്ടിയിടുകയും ചെയ്തു. മുംബൈ-ഗോവ ഹൈവേയിലെ കങ്കവാലിയിലാണ് സംഭവം.

എൻജിനീയറായ പ്രകാശ് ഷേദേക്കറുടെ ദേഹത്താണ് ചെളിവെള്ളം കോരിയൊഴിക്കുന്നത്. പ്രദേശത്തെ ഒരു സർവീസ് റോഡിന്റെ പണി വൈകുന്നുവെന്ന് ആരോപിച്ചായിരുന്നു അതിക്രമം. എൻജീനയറെ റാണ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.

ദേഹമാസകലം ചെളിയിൽ മുങ്ങിയ എൻജിനീയറെ ഇവർ പാലത്തിൽ കെട്ടിയിടുകയും ചെയ്യുന്നുണ്ട്. പ്രവർത്തകരോട് റാണ തന്നെയാണ് എൻജിനീയറുടെ ദേഹത്ത് ചെളി വാരിയെറിയാൻ ആവശ്യപ്പെടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *