മോദിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ല; കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കാത്തതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി നൽകി. സൈന്യത്തിന്റെ പേരിൽ വോട്ട് ചോദിച്ചതിനടക്കം നടപടിയെടുത്തില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു

സുഷ്മിത ദേവാണ് സുപ്രീം കോടതിയെ സമീപിച്ചത്. മോദിയുടെയും അമിത് ഷായുടെയും പെരുമാറ്റ ചട്ടലംഘനങ്ങൾക്ക് കമ്മീഷൻ അംഗീകാരം നൽകുകയാണ്. നിരവധി പരാതികൾ ഇരുവർക്കുമെതിരെ ഉയർന്നിട്ടും കമ്മീഷൻ നടപടിയെടുത്തില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു

ലാത്തൂരിൽ സൈന്യവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമർശം ചട്ടലംഘനമാണെന്ന് ജില്ലാ വരണാധികാരി റിപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും കമ്മീഷൻ നടപടി എടുത്തിരുന്നില്ല.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *