നാഥനില്ലാത്ത കോൺഗ്രസിന് ഒരാഴ്ചക്കുള്ളിൽ നാഥനായേക്കും; പ്രവർത്തക സമിതി ശനിയാഴ്ച ചേരും

രാഹുൽ ഗാന്ധി രാജിവെച്ച് മാസം രണ്ട് പിന്നിട്ടിട്ടും അധ്യക്ഷ സ്ഥാനത്തേക്ക് ആളെ കണ്ടെത്താതെ വിഷമിക്കുകയാണ് കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയെ അധ്യക്ഷയാക്കാൻ നേതാക്കൾ ഒരു ശ്രമം നടത്തിയെങ്കിലും പ്രിയങ്ക ഇതിനെ തടസ്സപ്പെടുത്തുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ശനിയാഴ്ച ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ പുതിയ അധ്യക്ഷനെ സംബന്ധിച്ച് തീരുമാനമുണ്ടാകും.

സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് യോഗം വിളിച്ചു ചേർത്തത്. ഇടക്കാല അധ്യക്ഷനെ കണ്ടെത്തലാണ് യോഗത്തിന്റെ അജണ്ട. കെ സി വേണുഗോപാൽ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. ഇടക്കാല അധ്യക്ഷന് പുറമെയാകും വർക്കിംഗ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുക

മല്ലികാർജുന ഖാർഗെ, സുശീൽ കുമാർ ഷിൻഡെ, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *