Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

രാജ്ഭവനിലേക്ക് കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ കയറ്റിവിട്ടില്ല; നാടകീയ സംഭവങ്ങൾ

National

രാജ്ഭവനിലേക്ക് കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ കയറ്റിവിട്ടില്ല; നാടകീയ സംഭവങ്ങൾ

കർണാടകയിൽ സർക്കാരുണ്ടാക്കാനുള്ള അവകാശ വാദം ഉന്നയിച്ച കോൺഗ്രസ് എംഎൽഎമാരെയും കൊണ്ട് ബസിൽ രാജ്ഭവന് മുന്നിലെത്തി. ജെഡിഎസിനുള്ള പിന്തുണക്കത്തുമായി 77 കോൺഗ്രസ് എംഎൽഎമാരാണ് രാജ്ഭവന് മുന്നിലെത്തിയത്. എന്നാൽ ഇവർക്ക് പ്രവേശനം ലഭിച്ചില്ല. ഇതേ തുടർന്ന് നാടകീയ സംഭവങ്ങളാണ് രാജ്ഭവന് മുന്നിൽ നടന്നത്.

പ്രതിഷേധം ശക്തമായതിന് പിന്നാലെ ജെഡിഎസ് നേതാവ് കുമാരസ്വാമിക്കും പത്ത് എംഎൽഎമാർക്കും രാജ്ഭവനുള്ളിൽ പ്രവേശനാനുമതി നൽകി. എല്ലാ എംഎൽഎമാർക്കും പ്രവേശനം നൽകാത്തതിൽ പ്രതിഷേധിച്ച് ജെഡിഎസ് അംഗങ്ങൾ രാജ്ഭവന് മുന്നിൽ മുദ്രാവാക്യങ്ങൾ മുഴക്കി.

കുതിരക്കച്ചവടം ഭയന്നാണ് കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നത്. റിസോർട്ടിലേക്കുള്ള വഴിമധ്യേ രാജ്ഭവനിലെത്തി ഗവർണർക്ക് മുന്നിൽ എംഎൽഎമാരെ ഹാജരാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ രാജ്ഭവൻ അകത്തേക്ക് പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top