ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ വിഭജിക്കുന്നു; ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകരുന്നുവെന്നും കോൺഗ്രസ്

ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ വിഭജിക്കുകയാണെന്ന് കോൺഗ്രസ്. ജനാധിപാത്യത്തിലെ കറുത്ത ദിനമാണിതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. മോദി സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കുകയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ കമ്മീഷനംഗം ലവാസ തീരുമാനിച്ചിരുന്നു. മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുർജേവാല. ലവാസയുടെ വിയോജിപ്പ് കമ്മീഷൻ പരിഗണിക്കണമെന്നും കോൺഗ്രസ് വക്താവ് ആവശ്യപ്പെട്ടു.

തന്റെ വിയോജന കുറിപ്പ് രേഖപ്പെടുത്താതെ തുടർന്നുള്ള യോഗങ്ങളിൽ പങ്കെടുക്കില്ലെന്നാണ് ലവാസ വ്യക്തമാക്കിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *