വിവിപാറ്റ് മെഷീനുകൾ പരിശോധിക്കണമെന്ന് കോൺഗ്രസ്; സുപ്രീം കോടതിയെ സമീപിച്ചു

  • 13
    Shares

ന്യൂഡൽഹി: മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പായി മുഴുവൻ വി വി പാറ്റ് മെഷീനുകളും പരിശോധിക്കണമെന്ന് കോൺഗ്രസ്. ഈ ആവശ്യമുന്നയിച്ച് കോൺഗ്രസ് നേതാവ് കമൽനാഥ് സുപ്രീം കോടതിയെ സമീപിച്ചു.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും പത്ത് ശതമാനം പോളിംഗ് സ്‌റ്റേഷനുകലിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളും തമ്മിൽ ഒത്തുനോക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹർജി അടുത്തയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാൻവിൽക്കർ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്ന് കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യവുമായി കോൺഗ്രസ് അടക്കമുള്ള പതിനേഴ് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *