കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഗുജറാത്തിൽ; നടക്കുന്നത് 58 വർഷത്തിന് ശേഷം

Loading...
  • 17
    Shares

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഗുജറാത്തിൽ നടക്കും. 58 വർഷത്തിന് ശേഷമാണ് പ്രവർത്തക സമിതി യോഗം ഗുജറാത്തിൽ വെച്ച് നടക്കുന്നത്. 1961ലാണ് ഇതിന് മുമ്പ് ഗുജറാത്തിൽ വെച്ച് പ്രവർത്തക സമിതി ചേർന്നത്.

പ്രകടന പത്രികയുടെ അന്തിമ കരടിന് യോഗം അംഗീകാരം നൽകും. പ്രചാരണമടക്കമുള്ള വിഷയങ്ങളിലും തീരുമാനമാകും. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടണമോയെന്ന കാര്യവും യോഗം ചർച്ച ചെയ്യും

രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, മൻമോഹൻ സിംഗ്, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും. സബർമതി ഗാന്ധി ആശ്രമത്തിലെ പ്രാർഥനക്ക് ശേഷമാകും യോഗം ആരംഭിക്കുക. യോഗത്തിന് പുറമെ ഗാന്ധി നഗറിൽ നടക്കുന്ന മഹാറാലിയിൽ രാഹുലിനൊപ്പം പ്രിയങ്കയും പങ്കെടുക്കും. പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ ഇന്ന് കോൺഗ്രസിൽ ചേരും. തെരഞ്ഞെടുപ്പിൽ ഹാർദിക് പട്ടേൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *