രാഹുൽ രാജി വെക്കരുത്: കോൺഗ്രസ് ഓഫീസിന് പുറത്ത് ആത്മഹത്യാ ശ്രമവുമായി പ്രവർത്തകൻ
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കരുതെന്ന ആവശ്യവുമായി പ്രവർത്തകന്റെ ആത്മഹത്യാ ഭീഷണി. ഡൽഹിയിലെ കോൺഗ്രസ് ഓഫീസിന് പുറത്തുള്ള മരത്തിൽ കയറിയായിരുന്നു ഇയാളുടെ ആത്മഹത്യ ഭീഷണി. രാഹുൽ രാജിയിൽ നിന്ന് പിന്നോട്ടുപോയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്.
കോൺഗ്രസ് പ്രവർത്തകർ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും താഴെയിറങ്ങാൻ ഇയാൾ കൂട്ടാക്കിയില്ല. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് താഴെയിറക്കുകയായിരുന്നു. രാഹുൽ രാജി തീരുമാനത്തിൽ നിന്ന് പോയില്ലെങ്കിൽ താൻ രാജിവെക്കുമെന്ന് ഇയാൾ ആവർത്തിച്ചു. അതിനിടെ രാഹുലിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് നിരവധി നേതാക്കൻമാർ തങ്ങളുടെ സ്ഥാനം രാജിവെക്കുകയാണ്.