വിശാല സഖ്യത്തിനൊരുങ്ങി കോൺഗ്രസ്; ചുമതല രാഹുൽ ഗാന്ധിക്ക് നൽകി

  • 18
    Shares

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ രാജ്യത്ത് വിശാല മതേതര സഖ്യം രൂപീകരിക്കാനൊരുങ്ങി കോൺഗ്രസ്. സഖ്യങ്ങൾ രൂപീകരിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഇന്ന് ചേർന്ന പ്രവർത്തക സമിതി ചുമതലപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രചരണ സമിതി രൂപീകരിക്കാനും രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തിയതായി എഐസിസി ജനറൽ സെക്രട്ടറി അശോക് ഗെഹ്ലോട്ട് അറിയിച്ചു. ബൂത്തുതലം മുതൽ സംഘടനയെ ശക്തിപ്പെടുത്താനാണ് തീരുമാനം. ഓരോ മണ്ഡലം കേന്ദ്രീകരിച്ചും ആവശ്യമായ തന്ത്രങ്ങൾ ആവിഷ്‌കരിക്കും. മണ്ഡലങ്ങളിലെ പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുമെന്നും യോഗത്തിൽ രാഹുൽ പറഞ്ഞു

ആർ എസ് എസിനെ നേരിടാൻ തന്ത്രപരമായ സഖ്യങ്ങൾ ആവശ്യമാണെന്ന് സോണിയാ ഗാന്ധി ചൂണ്ടിക്കാണിക്കുകയായിരുന്നു. വ്യക്തിതാത്പര്യങ്ങൾ ഉപേക്ഷിച്ച് സഖ്യങ്ങളുണ്ടാക്കണമെന്നാണ് സോണിയാ ഗാന്ധി നിർദേശിച്ചത്. ഇന്ത്യയുടെ ഐക്യം വീണ്ടെടുക്കാൻ രാഹുലിന് എല്ലാ പിന്തുണയും നൽകുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും വ്യക്തമാക്കി

 

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *