ഗോമാംസം വിറ്റുവെന്ന് ആരോപിച്ച് ജാർഖണ്ഡിൽ യുവാവിനെ പശുപ്രേമി ക്രിമിനലുകൾ മർദിച്ചു കൊന്നു

ഗോമാംസം വിറ്റുവെന്ന് ആരോപിച്ച് ജാർഖണ്ഡിൽ യുവാവിനെ പശുപ്രേമി ക്രിമിനലുകൾ തല്ലിക്കൊന്നു. കുന്തി എന്ന സ്ഥലത്താണ് സംഭവം. 34കാരനാണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് ക്രിമിനലുകളുടെ മർദനത്തിൽ പരുക്കേറ്റിട്ടുണ്ട്

സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് മരിച്ച യുവാവിനെയും രണ്ട് പേരെയും ആൾക്കൂട്ടം മർദിച്ച് അവശരാക്കിയത്. ഇവരെ പോലീസ് എത്തി റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു. എന്നാൽ കലിം ബർല എന്ന യുവാവ് മരിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *