പോത്തിനെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ പശു പ്രേമികൾ മർദിച്ചു കൊന്നു

  • 15
    Shares

പോത്തിനെ മോഷ്ടിച്ചെന്നാരോപിച്ച് ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ മുസ്ലിം യുവാവിനെ പശുപ്രേമി ക്രിമിനലുകൾ മർദിച്ചു കൊന്നു. ഷാരുഖ് ഖാൻ എന്ന 22കാരനാണ് കൊല്ലപ്പെട്ടത്. ഹിന്ദോളിയ ഗ്രാമത്തിലാണ് സംഭവം. മാജിദ് അലി, പപ്പു എന്നീ സുഹൃത്തുക്കൾക്കൊപ്പം ഷാരുഖ് പോത്തിനെ മോഷ്ടിക്കുന്ന സമയത്ത് പിടികൂടി മർദിച്ചുവെന്നാണ് അക്രമികൾ പറഞ്ഞത്

പോലീസെത്തിയപ്പോഴേക്കും മർദനമേറ്റ ഷാരുഖ് അവശനിലയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. ഷാരുഖിന്റെ സഹോദരൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ദുബൈയിൽ ജോലി ചെയ്തിരുന്ന ഷാരുഖ് പെരുന്നാൾ ലീവിൽ നാട്ടിലെത്തിയതാണ്‌


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *