ഹരിയാനയിൽ പശു സംരക്ഷണ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു
ഹരിയാനയിൽ പശു സംരക്ഷണ സമിതി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. ഗോപാൽ എന്ന യുവാവാണ് മരിച്ചത്. പശുക്കടത്ത് നടത്തിയ സംഘത്തിന്റെ വെടിയേറ്റാണ് ഗോപാൽ കൊല്ലപ്പെട്ടതെന്ന് മറ്റ് പശു സംരക്ഷണക്കാർ പറയുന്നു.
പശുക്കളെ കടത്തിയ വാഹനത്തിന് പിന്നാലെ പോയ ഗോപാലിന് വെടിയേൽക്കുകയായിരുന്നുവെന്ന് പശു സംരക്ഷണക്കാർ ആരോപിച്ചു. പശു മാഫിയ ആണ് സംഭവത്തിന് പിന്നിലെന്നും ഇവർ പറയുന്നു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.