ഗോമാതാവിന്റെ കാര്യത്തിൽ ഒരടി പിന്നോട്ടില്ലെന്ന് പീയുഷ് ഗോയൽ; മോദി സർക്കാരിന്റെ ബജറ്റിൽ പശുവാണ് താരം

  • 49
    Shares

ജനങ്ങളേക്കാൾ പശുവിന് പ്രാധാന്യം നൽകുന്നുവെന്ന ആരോപണം വീണ്ടും വീണ്ടും ശരിവെച്ച് നരേന്ദ്രമോദി സർക്കാരിന്റെ ഇടക്കാല ബജറ്റ്. ഗോമാതാവിനെ സംരക്ഷിക്കുന്ന കാര്യത്തിൽ ഒരടി പോലും പിന്നോട്ടേക്കില്ലെന്ന് ബജറ്റ് അവതരണത്തിനിടെ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കുകയും ചെയ്തു. പശുവാണ് മോദി സർക്കാരിന്റെ ബജറ്റിൽ ഇക്കുറി താരമായത്.

ലോകത്ത് ഏറ്റവുവധികം പാൽ ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കന്നുകാലി പരിപാലനത്തിൽ താത്പര്യമുള്ള കർഷകർക്ക് രണ്ട് ശതമാനം ഇളവോടെ ധനസഹായം നൽകുമെന്ന് പീയുഷോ ഗോയൽ പറഞ്ഞു. കൃത്യസമയത്ത് തിരിച്ചടവ് നടത്തുന്ന പശു കർഷകർക്ക് മൂന്ന് ശതമാനം കൂടി പലിശ ഇളവ് നൽകും

പശുക്കളുടെ സംരക്ഷണത്തിനായി രാഷ്ട്രീയ കാമധേനു ആയോഗ് എന്ന പുതിയ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. മൃഗ സംരക്ഷണത്തിനായി രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതി വിഹിതം 750 കോടിയായി ഉയർത്തി. പശുക്കൾക്ക് വേണ്ടിയുള്ള നിയമങ്ങളും ക്ഷേമ പദ്ധതികളും കാര്യക്ഷമമാണോയെന്ന് പരിശോധിക്കാൻ പുതിയ സംവിധാനവും കൊണ്ടുവരുംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *