കുറഞ്ഞ വേതനം 18,000 രൂപ, 2 രൂപ നിരക്കിൽ 35 കിലോ അരി; സിപിഎം പ്രകടന പത്രിക

  • 25
    Shares

തൊഴിലാളികൾക്ക് കുറഞ്ഞ വേതനം പ്രതിമാനം 18,000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം പ്രകടന പത്രിക. സിപിഎമ്മിന്റെയും ഇടതുപാർട്ടികളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തുകയും കേന്ദ്രത്തിൽ മതേതര ജനാധിപത്യ സർക്കാർ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ആരോഗ്യ ഇൻഷുറൻസ് രംഗത്ത് സ്വകാര്യ കമ്പനികളെ ഒഴിവാക്കും. കർഷകർക്ക് ഉത്പദാന ചെലവിന്റെ 50 ശതമാനം അധികവില ഉറപ്പാക്കും. രണ്ട് രൂപ നിരക്കിൽ 35 കിലോ ഭക്ഷ്യധാനം നൽകും. വാർധക്യ പെൻഷൻ ആറായിരമോ മിനിമം വേതനത്തിന്റെ പകുതിയോ ആക്കുമെന്നും സിപിഎം പ്രകടന പത്രികയിൽ പറയുന്നു.

എസ് സി, എസ് ടി വിഭാഗങ്ങൾക്ക് സ്വകാര്യ മേഖലയിലും റിസർവേഷൻ ഉറപ്പുവരുത്തും. ഡിജിറ്റൽ മേഖലയെ പൊതു ഇടമായി കണക്കാക്കും. സ്ത്രീ സംവരണ ബിൽ നടപ്പാക്കും. നിർണായക പദവികളിൽ ആർ എസ് എസ് നേതാക്കളെ നിയോഗിച്ചത് ഒഴിവാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ഭിന്നശേഷിക്കാർക്കായി പ്രകടന പത്രികയുടെ ശബ്ദരേഖയും സിപിഎം പുറത്തിറക്കിയിട്ടുണ്ട്. ലോക ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *