ക്രിമിനൽ കേസ് പ്രതികളെ മത്സരിപ്പിക്കുന്നത് തടയാനാകില്ല; പക്ഷേ നിയമനിർമാണത്തിന് സമയമായെന്ന് സുപ്രീം കോടതി

  • 4
    Shares

ക്രിമിനൽ കേസ് പ്രതികളായതിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത കൽപ്പിക്കാൻ ഇപ്പോൾ കോടതിക്കാവില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് വിധി. ഈ ആവശ്യമുന്നയിച്ച് സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

എന്നാൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കാൻ നിയമം നിർമിക്കേണ്ട സമയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരക്കാരെ ഒഴിവാക്കി കൊണ്ടുള്ള നിയമം പാർലമെന്റ് നിർമിക്കണം. ജനാധിപത്യത്തെ ഗുരുതരപമായി ബാധിക്കുന്നതിന് മുമ്പ് ഏറ്റവും നേരത്തെ ഇക്കാര്യത്തിൽ നിയമനിർമാണം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *