ഇന്ത്യാ-പാക് വിഭജനത്തിന് കാരണം നെഹ്‌റുവെന്ന പരാമർശത്തിൽ ദലൈലാമ ഖേദം പ്രകടിപ്പിച്ചു

  • 6
    Shares

ബംഗളൂരു: ഇന്ത്യ-പാക് വിഭജനത്തിന് കാരണം പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണെന്ന തരത്തിൽ നടത്തിയ പരാമർശത്തിൽ ദലൈലാമ ഖേദം പ്രകടിപ്പിച്ചു. നെഹ്‌റുവിന്റെ സ്വാർഥതയാണ് ഇന്ത്യാ വിഭജനത്തിലേക്ക് വഴിവെച്ചതെന്നായിരുന്നു ദലൈലാമ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഈ പ്രസ്താവനയിൽ താൻ മാപ്പു പറയുന്നതായി ദലൈലാമ ബംഗളൂരുവിൽ പറഞ്ഞു

തിബറ്റിൽ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ആളുകൾക്ക് അഭയം നൽകിയ മഹാനാണ് നെഹ്‌റു. തന്റെ പ്രസ്താവന വിവാദമായിപ്പോയി. തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ഖേദിക്കുന്നുവെന്നും ദലൈലാമ വ്യക്തമാക്കി.

മുഹമ്മദലി ജിന്നയെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാക്കിയിരുന്നുവെങ്കിൽ വിഭജനം നടക്കില്ലെന്നായിരുന്നു ദലൈലാമയുടെ വാക്കുകൾ. ജിന്നക്ക് പ്രധാനമന്ത്രി സ്ഥാനം നൽകാൻ ഗാന്ധിജിക്ക് സമ്മതമായിരുന്നു. എന്നാൽ നെഹ്‌റു ഇതിന് വഴങ്ങിയില്ല. പ്രഥമ പ്രധാനമന്ത്രി താനായിരിക്കണമെന്ന സ്വാർഥതയായിരുന്നു ഇതിന് പിന്നിൽ. നെഹ്‌റുവിനെ തനിക്കറിയാം. അദ്ദേഹം വളരെ പരിചയസമ്പന്നനാണ്. എന്നാൽ തെറ്റുകൾ ആർക്കും സംഭവിക്കാമെന്നുമായിരുന്നു ദലൈലാമയുടെ വാക്കുകൾ

ADVT ASHNAD


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *