ഉത്തർപ്രദേശിൽ കള്ളനെന്ന് ആരോപിച്ച് ദളിത് യുവാവിനെ നഗ്നനാക്കി പെട്രോളൊഴിച്ച് കത്തിച്ചു

കള്ളനെന്ന് ആരോപിച്ച് ദളിത് യുവാവിനെ നഗ്നനാക്കി നടു റോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഉത്തർപ്രദേശിലെ ബരാബാങ്കിയിലാണ് സംഭവം. സുജിത് കുമാർ എന്ന 28കാരനെയാണ് നാലംഗ സംഘം കള്ളനെന്ന് വിളിച്ച് അക്രമിച്ചത്.

സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന സുജിത്തിനെ തെരുവ് നായ്ക്കൾ ഓടിച്ചിടുകയായിരുന്നു. രക്ഷപ്പെടാനായി ഇയാൾ സമീപത്തുള്ള വീടിന്റെ ഷെഡ്ഡിൽ കയറി. ഈ സമയം ഇതുവഴി വന്ന നാലംഗ സംഘം സുജിത്തിനെ കള്ളനെന്ന് വിളിക്കുകയും മർദിക്കുകയുമായിരുന്നു

പെട്രോൾ ഒഴിച്ച് തീ കൊളുത്തുന്നത് കണ്ട സമീപപ്രദേശത്തുള്ളവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 30 ശതമാനത്തോളം പൊള്ളലേറ്റ സുജിത്തിന്റെ നില ഗുരുതരമായി തുടരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *