ദളിത് യുവാവിനെ കത്തിച്ചു കൊന്ന കേസിൽ 11 പ്രതികൾക്ക് ജീവപര്യന്തം

  • 13
    Shares

ഗുജറാത്തിലെ ഉനയിൽ ദളിത് യുവാവിനെ കത്തിച്ചു കൊന്ന കേസിൽ 11 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ലാൽജിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. 2012ൽ ഉനയിലെ അങ്കോലി ഗ്രാമത്തിലായിരുന്നു സംഭവം.

ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടി ഒളിച്ചോടിയതിനെ തുടർന്നായിരുന്നു കൊലപാതകം. പെൺകുട്ടിയുടെ ഒളിച്ചോട്ടത്തിന് പിന്നിൽ ദളിത് യുവാവാണെന്ന് ആരോപിച്ച് സവർണ വിഭാഗം ഇവരുടെ വീട് കത്തിക്കുകയും യുവാവിന്റെ സഹോദരനായ ലാൽജിയെ കത്തിച്ച് കൊല്ലുകയുമായിരുന്നു.

കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ നാട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ഈ കുടുംബം ദയാവധം ആവശ്യപ്പെട്ട് പ്രസിഡന്റിന് കത്തയച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *